തലശേരി നഗരത്തിൽ തീപിടിത്തം; വൻ നാശനഷ്​ടം 

കണ്ണൂർ: തലശേരി നഗരത്തിൽ വൻ തീപിടിത്തം. ഇന്ന്​ ഉച്ചതിരിഞ്ഞ് മൂന്ന്​ മണിയോടെയാണ്​ ഒ.വി റോഡിൽ പഴയ സ്റ്റാൻറിലെ സോഫാ സെറ്റുകളും കിടക്കകളും വിൽക്കുന്ന...

തലശേരി നഗരത്തിൽ തീപിടിത്തം; വൻ നാശനഷ്​ടം 

കണ്ണൂർ: തലശേരി നഗരത്തിൽ വൻ തീപിടിത്തം. ഇന്ന്​ ഉച്ചതിരിഞ്ഞ് മൂന്ന്​ മണിയോടെയാണ്​ ഒ.വി റോഡിൽ പഴയ സ്റ്റാൻറിലെ സോഫാ സെറ്റുകളും കിടക്കകളും വിൽക്കുന്ന കടയിൽ തീപിടിത്തമുണ്ടായത്. തലശേരി, പാനൂർ, കൂത്ത്പറമ്പ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ആറ്​ യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

കിടക്കകളും ചൂടിപ്പായയും ഉൾപ്പെടെ വിൽപന നടത്തുന്ന മൊത്തവ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത്​ കണ്ടതോടെ കടയിലുണ്ടായിരുന്നവർ പുറത്തേക്കോടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം എത്തിയ തലശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണക്കാൻ ആരംഭിച്ചത്. തീ നിയന്ത്രണ വിധേയമാവാതെ വന്നതോടെ പാനൂർ, കൂത്തുപറമ്പ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി. വൈകുന്നേരം നാല്​ മണിയോടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്.

Read More >>