മത്സ്യകൃഷിയിൽ അഗസ്റ്റ്യനാണ് താരം

കണ്ണൂർ: കൂടുകളിൽ കോഴികളേയും പട്ടിക ളെയും വളർത്താം എന്നാൽ മത്സ്യങ്ങളേയോ... ? സംശയിക്കേണ്ട മത്സ്യങ്ങളെയും കൂട്ടുകളിൽ വളർത്താമെന്ന്...

മത്സ്യകൃഷിയിൽ അഗസ്റ്റ്യനാണ് താരം

കണ്ണൂർ: കൂടുകളിൽ കോഴികളേയും പട്ടിക ളെയും വളർത്താം എന്നാൽ മത്സ്യങ്ങളേയോ... ? സംശയിക്കേണ്ട മത്സ്യങ്ങളെയും കൂട്ടുകളിൽ വളർത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ചെറുപുഴയിലെ അഗസ്‌റ്റ്യൻ. ഇന്ത്യയില്‍ ആദ്യമായി മല്‍സ്യങ്ങളെ കൂടുകളില്‍ വളര്‍ത്തുന്ന ഹൈ ഡെന്‍സിറ്റി റീ സര്‍ക്കുലേഷന്‍ സിസ്​റ്റമാണ് അഗസ്​റ്റ്യന്‍ മല്‍സ്യ കൃഷിയില്‍ സ്വീകരിച്ചിരിക്കുന്നത്​.

ഇതോടെഫിഷറീസ്​ ഡിപ്പാര്‍ട്ട്​മെന്റിന്റെ നൂതന മല്‍സ്യകൃഷിയ്​ക്കുള്ള പുരസ്​ക്കാരവും ചെറുപുഴ പഞ്ചായത്തില്‍ കോക്കടവിലെ പള്ളിപ്പുറത്ത്​കുന്നേല്‍ അഗസ്​റ്റ്യനെ തേടിയെത്തി.കുളങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാണ് ഹൈ ഡെന്‍സിറ്റി റീസര്‍ക്കുലേഷന്‍ സിസ്​റ്റത്തില്‍ മീനുകളെ വളര്‍ത്തുന്നത്​. കൊച്ചി ശാസ്​ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രഥമ പ്രോജക്ട്​ നടപ്പിലാക്കിയത്​ അഗസ്​റ്റ്യനാണ്. കുളങ്ങളില്‍ പ്രത്യേകം കൂടുകള്‍ തയ്യാറാക്കി അതിലാണ് മീനുകളെ വളര്‍ത്തുന്നത്​.

കടലില്‍ മീനുകളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന വലകളും പിവിസി പൈപ്പുകളും ഉപയോഗിച്ചാണ് കൂട്​ നിര്‍മ്മാണം. ഒരു കൂട്ടില്‍1500 മുതല്‍ 2000 വരെ മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്താം. ഇത്തരം നാലു കൂടുകളാണ് അഗസ്​റ്റ്യനുള്ളത്​. കൂടാതെ കൂടുകളിലല്ലാതെ വളര്‍ത്താന്‍ മറ്റൊരു കുളവുമുണ്ട്​. ആറ്​ മാസം കൊണ്ട്​ 500 ഗ്രാം വരെ തൂക്കം വയ്​ക്കുന്ന ഗിഫ്​റ്റ്​ തിലാപ്പിയ ഇനത്തില്‍പ്പെട്ട മീനുകളാണ് അഗസ്​റ്റ്യന്റെ കുളത്തിലുള്ളത്​.

ചെറിയ തലയും മൃദുവായ മുള്ളുകളുമുള്ള ഇവ ഏറെ സ്വാദിഷ്​ടമായ മീനുകളാണ്. കുളത്തില്‍ നിന്ന് ദിവസം നാലു തവണ അടിഞ്ഞുകൂടുന്ന സ്ളറി നീക്കം ചെയ്യും. 24 മണിക്കൂറും ഓക്​സിജന്‍ നല്‍കിക്കൊണ്ടിരിക്കും. എപ്പോഴും ശുദ്ധമായ വെള്ളത്തിലാണ് മീനുകള്‍ കിടക്കുന്നത്​. അതിനാല്‍ മീന്‍ ഏറെ ശുദ്ധവുമായിരിക്കും. കഴിഞ്ഞ ദിവസം കൊല്ലം സിഎസ്​ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ അഗസ്​റ്റ്യന് പുരസ്​ക്കാരം സമ്മാനിച്ചു.

Read More >>