മീനിലെ മായം:മത്സ്യത്തൊഴിലാളിക്ക് വില നിശ്ചയിക്കാന്‍ കഴിയുന്ന സംവിധാനമുണ്ടാക്കും-ഫിഷറീസ് മന്ത്രി

കൊച്ചി: മത്സ്യത്തില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഐസ് ഫാക്ടറികളില്‍ പരിശോധന...

മീനിലെ മായം:മത്സ്യത്തൊഴിലാളിക്ക് വില നിശ്ചയിക്കാന്‍ കഴിയുന്ന സംവിധാനമുണ്ടാക്കും-ഫിഷറീസ് മന്ത്രി

കൊച്ചി: മത്സ്യത്തില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഐസ് ഫാക്ടറികളില്‍ പരിശോധന നടത്തും. ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യങ്ങള്‍ വരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്.ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തോപ്പുംപടിയില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മത്സ്യത്തൊഴിലാളിക്ക് മീനിന്റെ വില നിശ്ചയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും. മത്സ്യഫെഡിന് എല്ലാ ഹാര്‍ബറുകളിലും നേരിട്ട് ലേലത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനമുണ്ടാക്കും. തീരദേശസംഘങ്ങളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും, മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തിന് വില നിശ്ചയിച്ച് ഇടനിലക്കാരെ ഒഴിവാക്കി മാര്‍ക്കറ്റില്‍ എത്തിക്കുന്ന വിധത്തില്‍ സംവിധാനം പരിഷ്‌കരിക്കുകയും ചെയ്യും. തോപ്പുംപടിയില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലേലത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയത്തക്കവിധം മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
സംസ്ഥാനത്തെ മത്സ്യസമ്പത്ത് ലേലം ചെയ്യുന്നതും വിപണിയിലെത്തിക്കുന്നതും ഗുണനിലവാരം സംരക്ഷിക്കുന്നതും സംബന്ധിച്ച പുതിയ ഒരു ബില്‍ കൊണ്ടു വരും. വില്‍ക്കുന്ന മത്സ്യത്തിന് വില നിശ്ചയിക്കാന്‍ മത്സ്യത്തൊഴിലാളിക്ക് അവകാശം നല്‍കുന്നതായിരിക്കും ബില്‍.

മാര്‍ക്കറ്റുകളില്‍ മായംകലര്‍ന്ന മല്‍സ്യം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സാങ്കേതികവിദ്യ സിഫ്റ്റ് (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പേപ്പര്‍ സ്ട്രിപ്പ് വിദ്യ ഉപയോഗിച്ച് ഏതു മാര്‍ക്കറ്റിലും മായം കലര്‍ന്ന മത്സ്യം പരിശോധിക്കാന്‍ കഴിയും. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കണം. അതിനുശേഷം മാര്‍ക്കറ്റിങ്ങില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയും.

Read More >>