പെരുന്നാളിന് മീൻകൂട്ടാൻ മലയാളിയുടെ കീശ ചോരും

Published On: 2018-06-13T11:00:00+05:30
പെരുന്നാളിന് മീൻകൂട്ടാൻ മലയാളിയുടെ കീശ ചോരും

കോഴിക്കോട്: കനത്ത മഴത്തണുപ്പിൽ മേലുകോച്ചുമ്പോൾ മീൻവിലയേറ്റ് മലയാളിയുടെ കീശ പൊള്ളും. ട്രോളിങ് നിരോധനവും പെരുന്നാളും ഒന്നിച്ചെത്തിയപ്പോൾ സംസ്ഥാനത്ത് മീനിന് റെക്കോഡ് വില. സാധാരണക്കാര്‍ക്ക് തൊടാനാവാത്ത ഉയരത്തിലാണ് മീന്‍ വില എത്തിയിരിക്കുന്നത്. ആവോലി കിലോയ്ക്ക് രണ്ടാഴ്ച്ചയ്ക്കിടെ കൂടിയത് 400 രൂപയാണ്.

പാവപ്പട്ടവന്റെ മീനായ മത്തിക്ക് രണ്ടാഴ്ച മുമ്പ് 90 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 180 വരെ എത്തിയിരിക്കുന്നു വില.അയലയ്ക്ക് 60 രൂപ വര്‍ധിച്ച് 200ഉം ആയി. ചെമ്മീന്‍ 250ല്‍ നിന്ന് 500 ലേക്കും കുതിച്ചു.

അയക്കൂറ കിലോയ്ക്ക് 1150രൂപയാണ്. പരമാവധി 600 രൂപ വിലയുണ്ടായിരുന്ന ആവോലി 900 രൂപയിലെത്തി. അതേ സമയം ഒരു കിലോ കോഴിക്ക് 160 രൂപയാണ് വില. 40 രൂപയുടെ വർദ്ധനവാണ് കോഴിയിറച്ചി വിലയിലുണ്ടായത്.

Top Stories
Share it
Top