മീനിലെ വിഷം: സംസ്ഥാനത്ത് വ്യാപക പരിശോധന

Published On: 7 July 2018 7:15 AM GMT
മീനിലെ വിഷം: സംസ്ഥാനത്ത് വ്യാപക പരിശോധന

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ മീനിന്റെ മൊത്ത ലേല ചന്തകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. മായം കലര്‍ത്തിയതായി സംശയം തോന്നിയ സാമ്പിളുകള്‍ ലാബില്‍ അയക്കാന്‍ ശേഖരിച്ചു. പരിശോധനകള്‍ അവസാനിച്ചത് പുലര്‍ച്ചെയോടെയാണ്.

അതേസമയം ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവന്ന മത്സ്യം ഇന്ന് രാവിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്ന മത്സ്യത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദ പരിശോധനയ്ക്കായി മീനുകളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന് കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു.

Top Stories
Share it
Top