ലോകകപ്പ് കഴിഞ്ഞാല്‍ ഫ്ലക്സുകള്‍ കാണരുത് , കണ്ടാല്‍ കടുത്ത നടപടി

Published On: 2018-07-13T20:45:00+05:30
ലോകകപ്പ് കഴിഞ്ഞാല്‍ ഫ്ലക്സുകള്‍ കാണരുത് , കണ്ടാല്‍ കടുത്ത നടപടി

കോഴിക്കോട് : ലോകകപ്പ് ഫൈനല്‍ കഴിഞ്ഞാലുടന്‍ ആഹ്ലാദ പ്രകടനത്തിന് നില്‍ക്കാതെ ആരാധകര്‍ ഫ്‌ലക്‌സുകള്‍ അഴിക്കാന്‍ കോഴിക്കോട്ടുകാര്‍ ഓടേണ്ടിവരും. ലോകകപ്പിനോടനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍ ജൂലൈ 17നകം പൊളിച്ചു നീക്കണമെന്നാണ് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്.

ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാവണം നീക്കം ചെയ്യേണ്ടത്. കെട്ടിയ ഫ്‌ലക്‌സ അഴിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ പഞ്ചായത്ത് രാജ്, മുന്‍സിപാലിറ്റി ആക്ട് പ്രകാരം നടപടിയെടുക്കാനാണ് കലക്ടറുടെ ഉത്തരവ്.

അതേസമയം കേരളത്തില്‍ ആരാധകര്‍ കൂടുതലുള്ള ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, സ്‌പെയിന്‍ ടീമുകള്‍ നേരത്തെ കളം വിട്ടതിനാല്‍ ഫ്‌ലക്‌സുകള്‍ ഓരോന്നായി അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.

Top Stories
Share it
Top