നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് പുനരാരംഭിച്ചു

Published On: 9 Aug 2018 8:15 AM GMT
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് പുനരാരംഭിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച ലാന്‍ഡിംഗ് പുനരാരംഭിച്ചു. വൈകിട്ട് 3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചത്. സ്ഥിതിഗതികളില്‍ പുരോഗതി ഉണ്ടായതിനാല്‍ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നവിട്ട സാഹചര്യത്തിലായിരുന്നു കൊച്ചി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)വിമാനത്താവളത്തിലെ ലാന്‍ഡിംഗ് താത്കാലികമായി നിര്‍ത്തിവച്ചത്. ഉച്ചയ്ക്ക് 1.10 മുതലാണ് ലാന്‍ഡിംഗ് നിര്‍ത്തിവച്ചത്. അതേസമയം, വിമാനങ്ങള്‍ പുറപ്പെടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ട്രയല്‍ റണ്ണിലൂടെ ഒഴുകുന്ന വെള്ളം വിമാനത്താവളത്തോട് ചേര്‍ന്നുള്ള പെരിയാറിലൂടെയാണ് കടലിലെത്തുന്നത്. അതിനാല്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ലാന്‍ഡിംഗ് നിര്‍ത്തിവച്ചിരിക്കുന്നത്.

Top Stories
Share it
Top