വെള്ളപ്പൊക്കം: നെഹ്‌റു ട്രോഫി വളളംകളിയിൽ ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും ഉപേക്ഷിച്ചു

ആലപ്പുഴ: ജില്ലയിലെ വെളളപ്പൊക്ക ദുരിതത്തെ തുടര്‍ന്ന് നെഹ്‌റുട്രോഫി വളളംകളിയോടനുബന്ധിച്ച് നടത്താനിരുന്ന ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും...

വെള്ളപ്പൊക്കം: നെഹ്‌റു ട്രോഫി വളളംകളിയിൽ ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും ഉപേക്ഷിച്ചു

ആലപ്പുഴ: ജില്ലയിലെ വെളളപ്പൊക്ക ദുരിതത്തെ തുടര്‍ന്ന് നെഹ്‌റുട്രോഫി വളളംകളിയോടനുബന്ധിച്ച് നടത്താനിരുന്ന ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും ഉപേക്ഷിച്ചു. അതേസമയം വളളംകളി പതിവുപോലെ നടക്കുമെന്ന് ബോട്ട് റേസ് കമ്മിറ്റി അറിയിച്ചു.

1952 മുതല്‍ ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്‌റു ട്രോഫി വളളംകളി നടക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വളളംകളി. ഇത്തവണ കനത്തമഴയില്‍ കുട്ടനാട് ഉള്‍പ്പെടെ ജില്ലയിലെ പലപ്രദേശങ്ങളും വെളളപ്പൊക്കകെടുതി അനുഭവിച്ചുവരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

Read More >>