പ്രളയബാധിതര്‍ക്ക് താങ്ങായി പി.കെ ശ്രീമതിയുടെ ഗോള്‍ഡ് ചലഞ്ച്

ഗോള്‍ഡ് ചലഞ്ച് ചെയ്യുക മാത്രമല്ല രണ്ട് വളകള്‍ നല്‍കി ചലഞ്ച് തുടങ്ങിവെക്കുകയും ചെയ്തു

പ്രളയബാധിതര്‍ക്ക് താങ്ങായി പി.കെ ശ്രീമതിയുടെ ഗോള്‍ഡ് ചലഞ്ച്

കോഴിക്കോട്: പ്രളയദുരിതാശ്വാസത്തിന് ഒരു തരി പൊന്ന് എന്ന ആശയം മുന്നോട്ട് വെച്ച് ഫേസ്ബുക്കിലൂടെ കേരളത്തിലെ സഹോദരിമാരെ ചലഞ്ച് ചെയ്യുകയാണ് മുന്‍ എം.പിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി. ഗോള്‍ഡ് ചലഞ്ച് ചെയ്യുക മാത്രമല്ല, ഒരു ലക്ഷം രൂപയും രണ്ടുവളകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃക കാണിക്കുകയും ചെയ്തു ഇവര്‍.

ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവര്‍ ഈ വിവരം പങ്കുവെച്ചത്. പ്രളയദുരിതാശ്വാസത്തിന് സഹോദരിമാര്‍ അവരുടെ ഒരു തരി പൊന്ന് നല്‍കിയിരുന്നെങ്കില്‍ എന്ന വരികളോടെയാണ് പി.കെ. ശ്രീമതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. ഒരു ചെറിയ ചലഞ്ചാണെന്നും കുറിപ്പില്‍ പറയുന്നു.

പി.കെ. ശ്രീമതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:-

ബഹു. മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു വളകളും ഏല്‍പിച്ചു . സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍.ഒരു ചെറിയ ചാലഞ്ച് ദുരിതാശ്വാസ നിധിയിലേക്ക്

Read More >>