വികലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണു വെള്ളപ്പൊക്കവും വരൾച്ചയും: കുമ്മനം രാജശേഖരൻ

Published On: 2018-07-25T16:30:00+05:30
വികലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണു വെള്ളപ്പൊക്കവും വരൾച്ചയും: കുമ്മനം രാജശേഖരൻ

കണ്ണൂർ: പ്രകൃതി ക്ഷോഭിക്കുന്നുവെന്നു പറയുന്നതിൽ കാര്യമി ല്ലെന്നും വികലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണു വെള്ളപ്പൊക്കവും വരൾച്ചയുമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. രണ്ടു ദിവസം അടുപ്പിച്ചു മഴ പെയ്താലും വെയിൽ വന്നാലും ദുരിതത്തിലാവുന്ന സ്ഥിതിയിലാണു കേരളത്തിൽ. 99ലെ വെള്ളപ്പൊക്കത്തിൽ ഒരാൾക്കുപോലും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതിയെന്നും കുമ്മനം പറഞ്ഞു.

അഞ്ചര ലക്ഷം ഹെക്ടർ പാടശേഖരമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് രണ്ടുലക്ഷം ഹെക്ടർ മാത്രം. പമ്പയാറിന്റെ 36 കൈവഴികളാണ് ഇല്ലാതായത്. പുഴകളിൽ മണലില്ല. 65 ശതമാനം കാവുകളും നശിപ്പിക്കപ്പെട്ടു. മഴവെള്ളത്തെ വിന്യസിക്കാനുള്ള ഇടങ്ങൾ ഇങ്ങനെയെല്ലാം ഇല്ലാതാക്കിയതാണു പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുന്നതെന്നു കുമ്മനം പറഞ്ഞു. പശ്ചിമഘട്ടത്തിൽ മഴ പെയ്താൽ നാലോ അഞ്ചോ മണിക്കൂറുകൊണ്ട് ഒഴുകി കായലിലും കടലിലുമെത്തും. വെള്ളപ്പൊക്കം കുട്ടനാട്ടുകാർക്കു പുത്തരിയല്ല. തന്റെ വീടും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണെന്നും കുമ്മനം പറഞ്ഞു. സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിർമാർജന യജ്ഞം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Top Stories
Share it
Top