ജിവി രാജ സ്കൂളിലെ  ഭക്ഷ്യവിഷബാധ പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടു 

തിരുവനന്തപുരം: ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇതേതുടർന്ന് 37...

ജിവി രാജ സ്കൂളിലെ  ഭക്ഷ്യവിഷബാധ പുറത്തറിയാതിരിക്കാന്‍ കുട്ടികളെ പൂട്ടിയിട്ടു 

തിരുവനന്തപുരം: ജിവി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇതേതുടർന്ന് 37 കുട്ടികളെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ കുട്ടികൾ ചികിത്സ തേടുകയായിരുന്നു.

സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചുവെന്ന് ആരോപണമുണ്ട് . അതേസമയം ഭക്ഷ്യ വിഷബാധയേറ്റ വിവരം പുറത്തറിയാതിരിക്കാന്‍ കായിക സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതിയുണ്ട്. ഇത്രയും കുട്ടികൾ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

Read More >>