നെടുമ്പാശ്ശേരിയിൽ വിദേശ കറൻസി വേട്ട; 1.30 കോടിരൂപ മൂല്യമുള്ള കറൻസികൾ കസ്റ്റംസ് പിടികൂടി

Published On: 2018-06-14T08:45:00+05:30
നെടുമ്പാശ്ശേരിയിൽ വിദേശ കറൻസി വേട്ട; 1.30 കോടിരൂപ മൂല്യമുള്ള കറൻസികൾ കസ്റ്റംസ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സികൾ പിടികൂടി. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച യുഎസ് ഡോളര്‍, സൗദി റിയാല്‍ എന്നീ വിദേശ കറന്‍സികളാണ് കൊച്ചി കസ്റ്റംസ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഇന്ത്യൻ രൂപയിൽ 1.30 കോടിയുടെ മൂല്യം കണക്കാക്കുന്നതായി കസ്റ്റംസ് അറിയിച്ചു. സംഭവത്തില്‍ തൃശൂര്‍ മാള സ്വദേശി വിഷ്ണുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയതായ വിഷ്ണുവിന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് രഹസ്യമായി സൂക്ഷിച്ച കറന്‍സി കസ്റ്റംസ് കണ്ടെത്തിയത്.
നെടുമ്പാശ്ശേരിയിൽ ഇത് രണ്ടാം തവണയാണ് വിദേശ കറൻസിയുടെ വൻ ശേഖരം പിടികൂടുന്നത്. ഇന്നലെ 10.86 കോടിയുടെ വിദേശ കറൻസിയാണ് പിടിച്ചെടുത്തത്. നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായി വന്‍തുകയുടെ വിദേശ കറന്‍സി പിടികൂടിയതോടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Top Stories
Share it
Top