പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിദേശ തൊഴില്‍ വായ്പാ പദ്ധതി

Published On: 26 Jun 2018 10:45 AM GMT
പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിദേശ തൊഴില്‍ വായ്പാ പദ്ധതി

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിന് ഓഫര്‍ ലറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം.

ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്, പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ദാതാക്കളോ അഥവാ റിക്രൂട്ട്‌മെന്റ് ഏജന്റ്മാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചുപോകുന്നവരുടെ അപേക്ഷകള്‍ മാത്രമേ വായ്പക്കായി പരിഗണിക്കൂ. നോര്‍ക്ക റൂട്ട്‌സ്, ഓപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18 വയസു മുതല്‍ 55 വയസു വരെയുള്ള പ്രായപരിധിയില്‍പ്പെട്ടവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപ അധികരിക്കാന്‍ പാടില്ല. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയും, അതില്‍ ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയുമാണ്.

വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ അത് എന്നിവ ലഭിച്ചിരിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

Top Stories
Share it
Top