കിണറ്റില്‍ വീണ കുറുക്കനെ രക്ഷപ്പെടുത്തി

കോതമംഗലം: കിണറ്റില്‍ വീണ കുറുക്കനെ വനം വകുപ്പുകാര്‍ രക്ഷപ്പെടുത്തി. മാതിരിപ്പിളളി ജവഹര്‍ നഗറില്‍ ജലസേചനത്തിന് ഉപയോഗിക്കുന്ന കിണറ്റിലാണ് കുറുക്കന്‍...

കിണറ്റില്‍ വീണ കുറുക്കനെ രക്ഷപ്പെടുത്തി

കോതമംഗലം: കിണറ്റില്‍ വീണ കുറുക്കനെ വനം വകുപ്പുകാര്‍ രക്ഷപ്പെടുത്തി. മാതിരിപ്പിളളി ജവഹര്‍ നഗറില്‍ ജലസേചനത്തിന് ഉപയോഗിക്കുന്ന കിണറ്റിലാണ് കുറുക്കന്‍ വീണത്. കോതമംഗലം ഡി.എഫ്.ഒ യുടെ കീഴില്‍ റെയ്ഞ്ച് ഓഫിസര്‍ വി.വി.ബാബുരാജിന്റെ നേത്യത്വത്തിലുള്ള വൈല്‍ഡ് അനിമല്‍ റെസ്‌ക്യു ടീമാണ് കുറുക്കനെ രക്ഷപ്പെടുത്തിയത്. ഏകദേശം മൂന്ന് വയസ് പ്രായമുള്ള പെണ്‍ കുറുക്കനെയാണ് രക്ഷപ്പെടുത്തിയത്.

ഉച്ചയോടെയാണ് കിണറ്റില്‍ കുറുക്കന്‍ വീണു കിടക്കുന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.പി.വേണു, റെയ്ഞ്ച് വാച്ചര്‍ ഷൈന്‍, വാച്ചര്‍ അയ്യപ്പന്‍, അജേഷ് എന്നിവര്‍ ചേര്‍ന്നാണ് കുറുക്കനെ രക്ഷപ്പെടുത്തിയത്.

മുവാറ്റുപുഴയില്‍ നാട്ടുക്കാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്ന മലമ്പാമ്പിനെയും സംഘം ഏറ്റുവാങ്ങി. കുറുക്കനേയും, മലമ്പാമ്പിനേയും ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ നാട്ടുകാര്‍ക്കായി പ്രദര്‍ശിപ്പിച്ചു, ഇരു ജീവികളെയും തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ റെസ്‌ക്യു സെന്ററിലേക്ക് മാറ്റി.

Story by
Next Story
Read More >>