രാസവസ്തു ചേര്‍ത്ത 4000 കിലോ മീന്‍ പിടികൂടി

വാളയാര്‍: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന നാലായിരം കിലോ മീനില്‍ രാസവസ്തു കലര്‍ത്തിയതായി കണ്ടെത്തി. വാളയാറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം...

രാസവസ്തു ചേര്‍ത്ത 4000 കിലോ മീന്‍ പിടികൂടി

വാളയാര്‍: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന നാലായിരം കിലോ മീനില്‍ രാസവസ്തു കലര്‍ത്തിയതായി കണ്ടെത്തി. വാളയാറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മീനില്‍ ഫോര്‍മാലില്‍ കലര്‍ന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ചയിലും വാളയാറില്‍ രാസവസ്തു കലര്‍ന്ന മീന്‍ പിടികൂടിയിരുന്നു. മോര്‍ച്ചറിയില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇത് ശരീരത്തിലെത്തിയാല്‍ അര്‍ബുദം അടക്കമുള്ള മാരക രോഗങ്ങള്‍ക്കാണ് കാരണമാകുന്നത്.

Story by
Read More >>