മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

Published On: 27 July 2018 3:15 AM GMT
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: മുന്‍മന്ത്രിയും മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. കാസര്‍കോട് ചെര്‍ക്കളയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2001 മുതല്‍ 2004 വരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 2010ല്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനം വഹിച്ചു. നാലു തവണ മഞ്ചേശ്വരം എംഎല്‍എയായിരുന്നു.

1972മുതൽ 1984 വരെ മുസ്‌ലിംലീഗ് അവിഭക്‌ത കണ്ണൂർ ജില്ലാ ജോയിൻറ്​ സെക്രട്ടറി, 1984ൽ കാസർകോട് ജില്ലാ ജനറൽസെക്രട്ടറി,. 2002 ൽ മുതൽ ജില്ലാ പ്രസിഡൻറ്​ തുടങ്ങിയ നിലകളിൽ സേവനം അനുഷ്​ഠിച്ചു.കാസർകോട് സംയുക്‌ത മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്​, മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ്​, എം.ഇ.എസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദു കോയ സ​​െൻറർ ഫോർ ഡവലപ്പ്മ​​െൻറ്​ എജുക്കേഷൻ സയൻസ് ആൻഡ് ഡെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജുക്കേഷനൽ ട്രസ്‌റ്റ് ട്രസ്‌റ്റി, ടി.ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി. ചെർക്കളം മുസ്‌ലിം ചാരിറ്റബിൽ സ​​െൻറർ ചെയർമാൻ, ചെർക്കള മുഹിയുദ്ദീൻ ജുമാമസ്‌ജിദ് പ്രസിഡൻറ്​, ജനറൽ സെക്രട്ടറി, മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്നു.

Top Stories
Share it
Top