കമ്മാരസംഭവത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക്; ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നു

കൊല്ലം: കമ്മാരസംഭവം എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ചിത്രം ചരിത്രത്തെ...

കമ്മാരസംഭവത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക്; ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നു

കൊല്ലം: കമ്മാരസംഭവം എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ചിത്രം ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നത് ശരിയായ സര്‍ഗാത്മക പ്രവര്‍ത്തനമല്ലെന്നും ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചരിത്രത്തില്‍ അങ്ങനൊന്നില്ല. കമ്മാരന്റെ പാര്‍ട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും, കടുവയുടെ ചിഹ്നവുമാണ്. അതു ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്തു ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യവുമുണ്ട് അദ്ദോഹം കൂട്ടിച്ചേര്‍ത്തു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്,ബോബി സിംഹ എന്നിവരും ചിത്രത്തിലുണ്ട്.

Read More >>