രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; നാലു പേര്‍ മരിച്ചു; ആശുപത്രിയിലുള്ള കുട്ടികളുടെ നില ഗുരുതരം

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. തിരൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശികളായ...

രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; നാലു പേര്‍ മരിച്ചു; ആശുപത്രിയിലുള്ള കുട്ടികളുടെ നില ഗുരുതരം

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. തിരൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശികളായ മഠത്തില്‍പറമ്പില്‍ സൈനുദ്ദീന്‍ (55), വരിക്കോട്ടില്‍ നഫീസ (52), വരിക്കോട്ടില്‍ യാഹുട്ടി (60), വൈലത്തൂര്‍ ഇട്ടിലാക്കല്‍ സഹീറ (38) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചികിത്സയിലുള്ള സഹീറയുടെ കുട്ടികളായ സെഷ, ഷിഫിന്‍ എന്നിവരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞ് അടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഗുരുതരാവസ്ഥയിലാണ്.

Story by
Read More >>