തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

തൊടുപുഴ: കാളിയാർ കമ്പകകാനം മുണ്ടൻമുടിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹങ്ങൾ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കമ്പകകാനം കാനാത്ത്...

തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

തൊടുപുഴ: കാളിയാർ കമ്പകകാനം മുണ്ടൻമുടിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹങ്ങൾ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കമ്പകകാനം കാനാത്ത് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ അർജുൻ, ആർഷ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു ഉച്ചയ്ക്ക് 12 ഓടെ കണ്ടെത്തിയത്. ഇവരുടെ വീടിനു പിന്നിലുള്ള തൊഴുത്തിനോട് ചേർന്ന് നാലു പേരുടെയും മൃതദേഹങ്ങൾ ഒരുമിച്ചു കുഴിച്ചിട്ട നിലയിലായിരുന്നു.

ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. കൃഷ്ണനെയും കുടുംബത്തേയും കഴിഞ്ഞ മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ഇവർ എവിടെപോയെന്ന് അയൽവാസികൾക്കു അറിവില്ലായിരുന്നു. ഇന്ന് രാവിലെ കൃഷ്ണന്റെ വീട്ടിൽ നിന്നും രൂക്ഷഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ രക്തം തളംകെട്ടി നില്ക്കുന്നത് കണ്ടത്. തുടർന്ന് കാളിയാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ വീടിനു പിറകിൽ പുതുമണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നു തൊടുപുഴ തഹസിൽദാർ വിനോദ് രാജന്റെ നേതൃത്വത്തിൽ നാലു പേരുടെയും മൃതദേഹങ്ങൾ കുഴിമാന്തി പുറത്തെടുക്കുകയായിരുന്നു. പഞ്ചപാണ്ടവന്മാർ എന്നാണ് കൃഷ്ണന്റെ കുടുംബത്തെ അറിയുന്നത്. സഹോദരങ്ങൾ തമ്മിൽ വസ്തു സംബന്ധിച്ച തർക്കം ഉണ്ടായിരുന്നതായി അറിയുന്നു. ആഭിചാര ക്രിയകൾ ഈ വീട്ടിൽ നടന്നിരുന്നതായും നാട്ടുകാർ ആരോപിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Read More >>