കള്ള ഒപ്പിട്ട് കോടികളുടെ തട്ടിപ്പ്; ഫാ.തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

Published On: 2018-06-19 14:30:00.0
കള്ള ഒപ്പിട്ട് കോടികളുടെ തട്ടിപ്പ്; ഫാ.തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

ആലപ്പുഴ: കർഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയ കേസിൽ വൈദികൻ അറസ്റ്റിൽ. ഫാ.തോമസ് പീലിയാനിക്കലാണ് കാർഷിക വായ്പാ കേസിൽ അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ. പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. അതിനിടെയാണു കുട്ടനാട് വികസന സമിതി ഓഫിസിൽ നിന്നു ഫാ.തോമസിനെ കസ്റ്റഡിയിലെടുത്തത്. സമിതി എക്സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.

കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവിലാണു ബാങ്ക് വായ്പ തട്ടിപ്പു നടന്നത്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണംതട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാവാലം സ്വദേശി കെ.സി. ഷാജി നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

Top Stories
Share it
Top