സിനിമ മേഖലയിലെ പ്രശ്‌നം പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് പൂര്‍ണ്ണ സഹായം: എകെ ബാലന്‍

Published On: 25 April 2018 10:00 AM GMT
സിനിമ മേഖലയിലെ പ്രശ്‌നം പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് പൂര്‍ണ്ണ സഹായം: എകെ ബാലന്‍

സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏര്‍പ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് പൂര്‍ണസഹായമുണ്ടാകുമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കമ്മറ്റി പ്രവര്‍ത്തിക്കാനൊരുങ്ങുന്നതായും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജസ്റ്റിസ് ഹേമ, നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഓഫീസ് സന്ദര്‍ശിച്ചതായും ആറു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാവുമെന്ന്് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് ഹേമ അറിയിച്ചാതായും ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top Stories
Share it
Top