കീഴാറ്റൂർ ബൈപ്പാസ്: കേന്ദ്രത്തിൻെറ നടപടി ആത്മഹത്യാപരം- ജി.സുധാകരൻ

ആലപ്പുഴ: കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ കേന്ദ്രത്തി​​നെതിരെ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ. കേന്ദ്രത്തിൻെറ നടപടി ആത്മഹത്യാപരമാണെന്നും ഇനി എന്ത്...

കീഴാറ്റൂർ ബൈപ്പാസ്: കേന്ദ്രത്തിൻെറ നടപടി ആത്മഹത്യാപരം- ജി.സുധാകരൻ

ആലപ്പുഴ: കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ കേന്ദ്രത്തി​​നെതിരെ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ. കേന്ദ്രത്തിൻെറ നടപടി ആത്മഹത്യാപരമാണെന്നും ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സർക്കാരിന് ഒരു ഉത്തരവാദിത്വവുമുണ്ടാവില്ല. വിഷയത്തിൽ നിലപാട് തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കീഴാറ്റൂർ ബൈപ്പാസ്​ വിഷയത്തിൽ സമരം നടത്തുന്ന വയൽകിളികൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരിയുമായി ചർച്ച നടത്തിയതോടെയാണ്​ വിഷയം വീണ്ടും ചൂടുപിടിച്ചത്​. ബി.ജെ.പി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവര്‍ത്തകരും മാത്രമാണ് ഗഡ്കരിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെ മുഖ്യമന്ത്രിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

വയൽകിളികളുമായി ഗതാഗത മന്ത്രി ചർച്ച നടത്തിയ വിഷയം ഫെഡറൽ സംവിധാനത്തി​ൻെറ ലംഘനമാണെന്ന്​ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു​. കേ​ര​ള​ത്തി​ൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ നാഷണല്‍ ഹൈവേ വികസനം നടക്കുമെന്നായപ്പോള്‍ ചിലര്‍ അതിന് പാര വെക്കുകയാണ്. കേരളക്കാരനാണെന്ന് പറഞ്ഞു നടക്കുന്ന ഒരു മന്ത്രിയും അതിന് കൂടെയുണ്ടായി എന്നതാണ് വിരോധാഭാസമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

സ​മ​ര​ക്കാ​രു​മാ​യി സംസ്ഥാന സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​​ൻെറ ഭാ​ഗ​മാ​യി ഒ​രു സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും മ​റ്റൊ​രു ​അ​ലൈ​ൻ​മ​​ന്റ്​ സാ​ധ്യ​മ​ല്ലെ​ന്ന്​ അ​വ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ക​യും ചെ​യ്​​തതിൻെറ അടിസ്ഥാനത്തിലാണ് അ​തു​വ​​ഴി തന്നെ ദേശീയപാത തീ​രു​മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ലെ റോ​ഡ്​ വി​ക​സ​നം ത​ട​യ​ണ​മെ​ന്ന ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ട​ന ഇ​ട​പെ​ട​ൽ വ​ന്ന​പ്പോ​ൾ അ​തി​ന് കേന്ദ്രം​ വ​ഴി​പ്പെ​ടു​ക​യാ​ണ്​ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story by
Read More >>