കണ്ണൂരില്‍ ഗാന്ധിപ്രതിമയ്ക്കു നേരെ ആക്രമണം

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധിപ്രതിമയ്ക്കുനേരെ അജ്ഞാതന്റെ ആക്രമണം. രാവിലെ എട്ടരയോടെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ഗാന്ധിപ്രതിമയാണ്...

കണ്ണൂരില്‍ ഗാന്ധിപ്രതിമയ്ക്കു നേരെ ആക്രമണം

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധിപ്രതിമയ്ക്കുനേരെ അജ്ഞാതന്റെ ആക്രമണം. രാവിലെ എട്ടരയോടെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ഗാന്ധിപ്രതിമയാണ് ആക്രമിക്കപ്പെട്ടത്. കാവി വസ്ത്രധാരിയായ ആക്രമി പ്രതിമയുടെ കണ്ണട തകര്‍ക്കുകയും പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയൂരി വലിച്ചെറിയുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.