അഞ്ചൽ സി.ഐയെ മാറ്റിയത് ​ഗണേഷ് കുമാര്‍ കേസിലല്ല  ; സര്‍ക്കാര്‍ നുണയുടെ രേഖകള്‍ പുറത്ത് 

Published On: 19 Jun 2018 10:30 AM GMT
അഞ്ചൽ സി.ഐയെ മാറ്റിയത് ​ഗണേഷ് കുമാര്‍ കേസിലല്ല  ; സര്‍ക്കാര്‍ നുണയുടെ രേഖകള്‍ പുറത്ത് 

തിരുവനന്തപുരം: അഞ്ചൽ സി.ഐയായ മോഹൻദാസിനെ സ്ഥലം മാറ്റിയത് ​ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ച കേസിലാണെന്ന സർക്കാർ വാദം തെറ്റ്. സംഭവം നടക്കുന്നതിന് മുന്നേ തന്നെ മോഹൻകുമാറിനെ സ്ഥലം മാറ്റാൻ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവിന്റെ പകർപ്പ് വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഗണേഷ് കുമാർ യുവാവിനെ മർദിച്ച കേസിലാണ് സി.ഐയെ മാറ്റിയതെന്നായിരുന്നു സർക്കാർ നിയമസഭയെ അറിയിച്ചിരുന്നത്.

ഗണേഷ് കുമാർ യുവാവിനെ മർദിച്ച സംഭവം നടക്കുന്നത് ജൂൺ 13നാണ്. എന്നാൽ സി.ഐയെ സ്ഥലം മാറ്റിയ ഉത്തരവ് മെയ് 30ന് തന്നെ പുറത്തിറക്കിയിരുന്നു.

കാറിന് സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് എം.എൽ.എയും ഡ്രൈവറും ചേർന്ന് അഞ്ചൽ സ്വദേശി അനന്തകൃഷ്ണനെ യുവാവിനെ മർദിക്കുകയായിരുന്നു. ഈ പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ച്​ കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന ആരോപണമുയർന്നിരുന്നു. ഇതിനിടെയാണ് സി.ഐയെ മാറ്റിയതായി സർക്കാർ അറിയിച്ചത്.

അമ്മ ഷീനയുടെ മുന്നിൽ വെച്ചാണ് അനന്തകൃഷ്ണനെ മർദിച്ച്​ അവശനാക്കിയത്. അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽ.എയുടെ വാഹനം. ഇതേവീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും.

Top Stories
Share it
Top