ഗ്യാസ് ടാങ്കര്‍ അപകടം: ഗതാഗതം പുന:സ്ഥാപിച്ചു

എടപ്പാള്‍: ചൊവ്വാഴ്ച പുലര്‍ച്ചെ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് എടപ്പാള്‍ നഗരം മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ടാങ്കറിന്...

ഗ്യാസ് ടാങ്കര്‍ അപകടം: ഗതാഗതം പുന:സ്ഥാപിച്ചു

എടപ്പാള്‍: ചൊവ്വാഴ്ച പുലര്‍ച്ചെ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് എടപ്പാള്‍ നഗരം മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ടാങ്കറിന് കേട് പറ്റാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് തടഞ്ഞിരുന്ന ഗതാഗതം പുലര്‍ച്ചെയോടെ പുനര്‍ സ്ഥാപിച്ചു. ടാങ്കര്‍ നീക്കം ചെയ്യാന്‍ പൊലീസ് നടപടികള്‍ തുടങ്ങി. ഒരു മണിക്കൂറിലേറെ നീണ്ട പ്രയത്‌നത്തിലൂടെയാണ് ടാങ്കറിന്റെ കാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ കന്യാകുമാരി സ്വദേശി ജയപാലിനെ രക്ഷപ്പെടുത്തിയത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ എല്‍.പി.ജിയുമായി എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ എടപ്പാള്‍ ജങ്ഷന് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജങ്ഷനിലെ റിഫ്‌ളക്റ്ററില്ലാത്ത ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് കരുതുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണെന്നും സംശയിക്കുന്നുണ്ട്. ക്യാബിന്‍ പൂര്‍ണമായും കെട്ടിടത്തിലെ താജ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നത് അനുഗ്രഹമായി.

അപകടം നടന്നയുടന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടു. വൈകാതെ ചങ്ങരംകുളം പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ടാങ്കറിന് ചോര്‍ച്ചയുണ്ടെന്ന സംശയം ആശങ്കയുയര്‍ത്തി. പൊന്നാനിയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തിയത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാണ് ടാങ്കര്‍ മാറ്റല്‍ നടക്കുന്നത്.

Story by
Read More >>