ഗവാസ്ക്കര്‍ ഔട്ട് ; ഒതുക്കാന്‍ ഐ പി എസ് തലത്തില്‍ ശ്രമമെന്നും ആരോപണം 

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ​നി​ന്നു ഗ​വാ​സ്ക​റെ മാ​റ്റി. ഗ​വാ​സ്ക​റി​നെ എ​സ്എ​പി ക്യാ​ന്പി​ലേ​ക്ക്...

ഗവാസ്ക്കര്‍ ഔട്ട് ; ഒതുക്കാന്‍ ഐ പി എസ് തലത്തില്‍ ശ്രമമെന്നും ആരോപണം 

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ​നി​ന്നു ഗ​വാ​സ്ക​റെ മാ​റ്റി. ഗ​വാ​സ്ക​റി​നെ എ​സ്എ​പി ക്യാ​ന്പി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ൽ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗ​വാ​സ്ക​റെ എ​ഡി​ജി​പി​യു​ടെ ഡ്രൈ​വ​റാ​യി നി​യ​മി​ച്ച​ത്. സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ​വാ​സ്ക​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

ജൂ​ണ്‍ 14ന് ക​ന​ക​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ഗ​വാ​സ്ക​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. രാ​വി​ലെ എ​ഡി​ജി​പി​യു​ടെ മ​ക​ളെ​യും ഭാ​ര്യ​യെ​യും പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ക​ന​ക​ക്കു​ന്നി​ൽ കൊ​ണ്ടു​പോ​യിരുന്നു. തി​രി​കെ വ​രു​മ്പോ​ൾ വാ​ഹ​ന​ത്തി​ലി​രു​ന്നു സ്നി​ഗ്ധ ചീ​ത്ത​വി​ളി​ക്കുകയും ഇ​തി​നെ എ​തി​ർ​ത്തു വ​ണ്ടി റോ​ഡി​ൽ നി​ർ​ത്തി​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​നു പി​ന്നി​ൽ ഇടിച്ചുവെന്നുമാണ് ഗവാസ്കറിന്‍റെ പരാതി.

തന്നെ ക്രൂരമായി മർദിച്ചെന്ന് സമ്മതിച്ചാൽ കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് ഗവാസ്കർ ഇന്നലെ പറഞ്ഞിരുന്നു. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്‍റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഗവാസ്കർ പറഞ്ഞു. സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്. തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും ​ഗവാസ്ക‍ർ പറഞ്ഞു.

Story by
Read More >>