മലപ്പുറത്ത് കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു

Published On: 9 Jun 2018 3:30 AM GMT
മലപ്പുറത്ത് കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു. തിരുനാവായക്കടുത്ത എടക്കുളം മാങ്കടവത്ത് സുഹറയുടെ മകൾ ഷന പർവീൻ (10) ആണ് മരിച്ചത്. തൃത്താലയിലുളള സുഹറയുടെ സഹോദരി വീട്ടിൽ വച്ചായിരുന്നു അപകടം.

എടക്കുളം ജി.എം.എൽ.പി സകുൾ നാലാം ക്ലാസ് വിദ്യാർഥിയായ പർവീൻ അഞ്ചാം ക്ലാസിലേക്ക് വിജയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച എടക്കുളത്ത് ഖബറടക്കും.

Top Stories
Share it
Top