ചികിത്സയ്ക്കിടെ എച്ച്‌ഐവി ബാധിച്ചെന്നു കരുതിയ കുട്ടി മരിച്ചു

ആലപ്പുഴ: ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചെന്നു കരുതിയ പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍...

ചികിത്സയ്ക്കിടെ എച്ച്‌ഐവി ബാധിച്ചെന്നു കരുതിയ കുട്ടി മരിച്ചു

ആലപ്പുഴ: ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചെന്നു കരുതിയ പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ രക്താര്‍ബുദ ചികിത്സയ്ക്കിടെയാണ് ഹരിപ്പാട് സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്.

ആര്‍സിസിയിലെ ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ചതോടെയാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. രക്തം സ്വീകരിക്കുന്നതിനു മുമ്പു നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി നെഗറ്റീവും ശേഷം പോസിറ്റീവുമായിരുന്നു. കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ റിപോര്‍ട്ട്. പിന്നീട് ചെന്നൈയില്‍ വീണ്ടും രക്തപരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയില്ലെന്നും സ്ഥിരീകരിക്കുകയായിരുന്നു.

Story by
Read More >>