സോഷ്യല്‍ മീഡിയിലെ സദാചാരം ബോധം പൂരപ്പറമ്പിലില്ല; വൈറലായി യുവതിയുടെ കുറിപ്പ്

പൂരത്തെക്കാള്‍ പ്രേമം സ്പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്. അഞ്ച് തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും കുറിപ്പല്‍ പറയുന്നു.

സോഷ്യല്‍ മീഡിയിലെ സദാചാരം ബോധം പൂരപ്പറമ്പിലില്ല; വൈറലായി യുവതിയുടെ കുറിപ്പ്

തൃശ്ശൂര്‍ പൂരം കാണാന്‍ എത്തിയ മൂന്നു പെണ്‍കുട്ടികള്‍ നേരിട്ട മോശം അനുഭവത്തെ കുറിച്ച് അക്ഷയ ദാമോദരന്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. അക്ഷയയും സുഹൃത്തുകളും പൂരം കാണാനെത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളാണ് കുറിപ്പില്‍ പറയുന്നത്.

പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നില്‍ക്കാനും ഓരോ പെണ്‍കുട്ടിക്കും സ്ത്രീകള്‍ക്കും ആഗ്രഹമുണ്ട്. പുരുഷാരം മുഴുവന്‍ പുരുഷന്മാര്‍ തന്നെയായിരുന്നു. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന് തന്നെ വെടിക്കെട്ട് കാണാന്‍ തങ്ങള്‍ തീരുമാനിച്ചു. ഇതിനിടയിലാണ് പൂരത്തെക്കാള്‍ പ്രേമം സ്പര്‍ശനസുഖത്തില്‍ കണ്ടെത്തുന്ന ചിലരെ കണ്ടത്. അഞ്ച് തവണ പലരില്‍ നിന്നായി മോശം അനുഭവം ഉണ്ടായെന്നും കുറിപ്പല്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്

പൂരം ഞങ്ങള്‍ക്കും കാണണം

ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഇത്തവണ പൂരങ്ങളുടെ പൂരം കാണാന്‍ സാംസ്‌ക്കാരിക നഗരിയില്‍ പോയി... പൂരം അസ്സലാണെന്ന് ഇനി ഞങ്ങള്‍ പറയേണ്ട ആവശ്യമൊന്നും ഇല്ലലോ... പക്ഷേ ഞങ്ങള്‍ പറയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.. ശക്തമായ സുരക്ഷയാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.. എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ട്... എന്നാല്‍ പ്രശ്‌നങ്ങള്‍ ഇനിയാണ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഭാഗമായ പൂരം കാണാന്‍ എത്തുന്ന പതിനായിര കണക്കിന് ആളുകള്‍ തന്നെയാണ് ഏറ്റവും മനോഹരമായ കാഴ്ച... പുരുഷാരം മുഴുവന്‍ പുരുഷന്‍മാര്‍ തന്നെയായിരുന്നു.. സമ പ്രായക്കാരെ പോലും അധികം കാണൃനായില്ല.. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന് തന്നെ വെടിക്കെട്ട് കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചൂ.. ഇതിനിടയിലാണ് പൂരത്തേക്കാള്‍ പ്രേമം സ്പര്‍ശന സുഖത്തില്‍ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടത്... ചിലതൊക്കെ തിരക്ക് മൂലമാണെന്ന് കരുതി ഞങ്ങള്‍ ഒഴിവാക്കി. .. എന്നാല്‍ തോണ്ടലും പിടുത്തവും മനപൂര്‍വ്വം ആണെന്ന് മനസ്സിലായതോടെ പ്രതികരിക്കാന്‍ തുടങ്ങി... ചെറിയൊരു കൂട്ടം ആളുകളില്‍ നിന്നും അഞ്ച് തവണ ഞങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടായി.. കയറി പിടിച്ചവന്‍മാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോള്‍ ചുറ്റും കൂടിയവരൂടെ ചോദ്യം ഞങ്ങള്‍ക്ക് കൂടെ ആരുമില്ലേ എന്നായിരുന്നൂ.. ഒരാള്‍ പോലും വൃത്തികേട് കാണിച്ചവന്‍മാര്‍ക്കെതിരെ മിണ്ടിയില്ല...പരാതിപെടാന്‍ ഒരു പൊലിസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല.. അവസാനംപാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ നമ്മള്‍ ഒരു വിധം ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെട്ടു. .. ഇനി പൂരത്തിനില്ലെന്നാണ് ആദ്യം പറഞ്ഞത്. .. ഈ സംഭവത്തില്‍ ഏറ്റവും മനസിനെ വിഷമിപ്പിച്ച കാര്യം എന്താണെന്നു വെച്ചാല്‍ ചുറ്റും കൂടി നിന്ന യുവാക്കളാണ് കമന്റ് അടിക്കാനും ശരീരത്തില്‍ സപര്‍ശിക്കാനും വന്നത് എന്നതാണ്.. നമ്മുടെ യുവാക്കള്‍ക്ക് സദാചാര ബോധം സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്... സാംസ്‌ക്കാരിക നഗരിയില്‍ നിന്നാണ്... പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നില്‍ക്കാനും ഓരോ പെണ്‍കുട്ടിക്കും സ്ത്രീകള്‍ക്കും ആഗ്രഹമുണ്ട്...


Read More >>