വിവരാവകാശ കമ്മീഷന്‍ നിയമനം; സര്‍ക്കാര്‍ നിര്‍ദേശിച്ച സിപിഎം നേതാവിന്റെ പേര് വെട്ടി

Published On: 10 May 2018 9:15 AM GMT
വിവരാവകാശ കമ്മീഷന്‍ നിയമനം; സര്‍ക്കാര്‍ നിര്‍ദേശിച്ച സിപിഎം നേതാവിന്റെ പേര് വെട്ടി

തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ അംഗമായി സര്‍ക്കാര്‍ നിര്‍ദേശിച്ച അഡ്വ. എഎ റഷീദിന്റെ പേര് ഗവര്‍ണര്‍ പി സദാശിവം പട്ടികയില്‍ നിന്നും വെട്ടിമാറ്റി. സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസ് റിപോര്‍ട്ട് അനുകൂലമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ റഷീദിന്റെ പേരു വെട്ടിയത്.

ഏറെക്കാലമായി വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാന്‍ വില്‍സണ്‍ എം പോള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റംഗങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അഞ്ച് അംഗങ്ങളെ നിര്‍ദേശിക്കുകായിരുന്നു. ഇതില്‍ നിന്നാണ് റഷീദിന്റ പേര് ഗവര്‍ണര്‍ വെട്ടിയത്. ബാക്കി നാലുപേരുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്.

വിഎസ് അച്യുതാനന്ദന്റെ പ്രസ്സ് സെക്രട്ടറി കെവി സുധാകരന്‍, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ പിആര്‍ ശ്രീലത, സോമദാസന്‍ പിള്ള, ആര്‍ജി വിവേകാനന്ദന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.

Top Stories
Share it
Top