കലാലയ രാഷ്ട്രീയം തടയാനാവില്ലെന്ന് സർക്കാർ

Published On: 2018-07-10 11:00:00.0
കലാലയ രാഷ്ട്രീയം തടയാനാവില്ലെന്ന് സർക്കാർ

കൊച്ചി: കേരളത്തിൽ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിയില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കലാലയങ്ങളിൽ മാത്രമല്ല പുറത്തും കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്ന് ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് 2017 ൽ ഹൈക്കോടതി നിർദേശം നടപ്പാക്കാത്തതാണ് കാംപസുകളിൽ കൊലപാതകവും അക്രമങ്ങളും തുടരാൻ കാരണം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. അഭിമന്യുവിന്റെ കൊലപാതകം ഒടുവിലത്തെ ഉദാഹരണമാണ്, ഹരജിയിൽ പറയുന്നു.

Top Stories
Share it
Top