സർക്കാർ രാഷ്ട്രീയ കൊലകൾക്ക് വളം വയ്ക്കുന്നു: ചെന്നിത്തല 

Published On: 2018-07-30T15:30:00+05:30
സർക്കാർ രാഷ്ട്രീയ കൊലകൾക്ക് വളം വയ്ക്കുന്നു: ചെന്നിത്തല 

തിരുവനന്തപുരം: സർക്കാരിനെതിരെ നിശിത വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് അനിയന്ത്രിതമായി പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സർക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വളം വയ്ക്കുകണ്. എല്ലാ ചട്ടങ്ങളും സാമാന്യ നീതിയും കാറ്റിൽ പറത്തിയാണ് ടി.പിയുടെ ഘാതകർക്ക് സർക്കാർ സൗജന്യങ്ങൾ നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു

ജീവപര്യന്തം തടവ് ശിക്ഷയക്ക് വിധിക്കപ്പെട്ട ടി.പി.കുഞ്ഞനന്തന് ഇതിനകം ഒരു വർഷത്തോളം പരോൾ കിട്ടി. മറ്റു പ്രതികൾക്കും വാരിക്കോരിയാണ് പരോൾ നൽകുന്നത്. സി.പി.എമ്മിന് വേണ്ടി കൊല നടത്തിയവരെ പാർട്ടി അധികാരത്തിലെത്തിയപ്പോൾ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സി.പി.എം സ്‌പോൺസർ ചെയ്ത കൊലപാതകമാണ് ടി.പിയുടേതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇത് വഴി പ്രേരണ നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ടി.പി.വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.കെ.രമയുടെ ആവശ്യത്തിന് സാധുത കൂടുതൽ ന്യായീകരിക്കപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Top Stories
Share it
Top