ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ആരോഗ്യമന്ത്രി

Published On: 16 April 2018 7:15 AM GMT
ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ സമരം അവസാനിപ്പിക്കാതെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചികിത്സ നിര്‍ത്തിവച്ച് ഡോക്ടര്‍മാര്‍ രോഗികളെ വെല്ലുവിളിക്കുകയാണെന്നും അന്യായമായ പണിമുടക്ക് നിര്‍ത്തിവച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് പ്രവേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നോട്ടീസ് നല്‍കാതെ സമരം നല്‍കുന്നവരോട് ചര്‍ച്ച നടത്തേണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. സമരത്തിലൂടെ ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ പദ്ധതിയെ എതിര്‍ക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

എന്നാല്‍ ആര്‍ദ്രം പദ്ധതിയെയും വൈകുന്നേരം ഒപി തുടങ്ങുന്നതിനെയും തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ അറിയിച്ചു.

Top Stories
Share it
Top