ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തനത്തെ സർക്കാർ ഗൗരവമായി കാണണം

Published On: 2 July 2018 3:45 PM GMT
ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തനത്തെ സർക്കാർ ഗൗരവമായി കാണണം

കോഴിക്കോട്: ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തനത്തെക്കുറിച്ച് സർക്കാർ ഗൗരവമായി കാണണമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അങ്കണത്തിലാണ് അക്രമമെന്നത് സംഭവത്തിന്റെ തീവ്രത കൂട്ടുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അക്രമ സ്വഭാവമുള്ള സംഘടനകളിലൊന്നാണ് ക്യാംപസ് ഫ്രണ്ടെന്നും അവരുടെ പ്രത്യയശാസ്ത്രം അക്രമമാണന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top