സ്വാതന്ത്ര്യദിന സല്‍ക്കാരം റദ്ദാക്കി, പ്രളയദുരിതത്തില്‍ പങ്ക് ചേര്‍ന്ന് ഗവര്‍ണറും

Published On: 2018-08-10 13:00:00.0
സ്വാതന്ത്ര്യദിന സല്‍ക്കാരം റദ്ദാക്കി, പ്രളയദുരിതത്തില്‍ പങ്ക് ചേര്‍ന്ന് ഗവര്‍ണറും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരിതം കണക്കിലെടുത്ത് രാജ്ഭവനില്‍ നടത്താനിരുന്ന സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സല്‍ക്കാര പരിപാടി നിര്‍ത്തിവെച്ചു. ഗവര്‍ണരുടെ നിര്‍ദ്ദേശപ്രകാരമാണ് ഒഴിവാക്കിയത്. ആഗസ്റ്റ് 15 നായിരുന്നു രാജ്ഭവനില്‍ വെച്ച് 'അറ്റ് ഹോം' (സല്‍ക്കാര പരിപാടി) നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്ത് മഴക്കെടുതി മൂലം 23 പേര്‍ മരിക്കുകയും വ്യപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതും കണക്കിലെടുത്താണ് അഘോഷ പരിപാടി ഉപേക്ഷിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരോടും പൊതു ജനങ്ങളോടും സംഭാവന ചെയ്യാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനങ്ങളോട് സര്‍ക്കാര്‍ നല്‍കുന്ന മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും സര്‍ക്കാരിനോട് സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ തൃപ്തി അറിയിട്ടുണ്ട്.

Top Stories
Share it
Top