പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല; ഗവർണർ പദവി വെല്ലുവിളി: കുമ്മനം

Published On: 28 May 2018 10:15 AM GMT
പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല; ഗവർണർ പദവി വെല്ലുവിളി: കുമ്മനം

തിരുവനന്തപുരം: സർക്കാർ ഭരണത്തിൽ തനിക്ക് പരിചയം ഇല്ല, പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല. ഗവർണർ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തന്നെ ഗവർണറായി നിയമിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്. താൻ ചെയ്ത സേവനങ്ങൾ കണ്ടറിഞ്ഞകാം ഈ ഉത്തരവാദിത്വം ഏൽപ്പിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തിപരിചയം മുതൽ കൂട്ടായി. പൊതുപ്രവർത്തന ജീവിതത്തിൽ തന്നെ പിന്തുണച്ചവർക്കും കുമ്മനം നന്ദി പറഞ്ഞു.

ഗവർണർ പദവി ലഭിച്ചത് കൃത്യമായ സമയത്തല്ല എന്ന അഭിപ്രായം ഇല്ല. കേരളത്തിലെ വിഷയങ്ങളിൽ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താൽപര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭച്ചതിലൂടെ തെളിയുന്നത്. തന്റെ പദവി കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ല. ഈ സ്ഥാനം ഏൽക്കാൻ എനിക്ക് വൈമുഖ്യം ഇല്ല. ഗവർണർ എന്ന പദവി സംബന്ധിച്ച് എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എത്ര രൂക്ഷ വിമർശനമായി വരുന്നവരുടെ മുമ്പിലും താൻ തൃപ്‌തനാണെന്നും അദ്ദേഹം പറഞ്ഞു.

നാളെയാണ് മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി ചൊ​വ്വാ​ഴ്ച ചു​മ​ത​ല​യേ​ല്‍​ക്കുന്നത്. രാ​വി​ലെ 11.15നാണ് കുമ്മനത്തിൻറെ ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. റി​ട്ട​യേ​ഡ് ല​ഫ്. ജ​ന​റ​ല്‍ നി​ര്‍​ഭ​യ് ശ​ര്‍​മ​യു​ടെ പി​ന്‍​ഗാ​മി​യ​യാ​ണ് കു​മ്മ​നം ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്. നി​ര്‍​ഭ​യ് ശ​ര്‍​മ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും.

Top Stories
Share it
Top