പെണ്‍കുട്ടിയുടെ തിരോധാനം; പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍ 

മലപ്പുറം: കോട്ടക്കലിനടുത്ത് ചുടലപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന്...

പെണ്‍കുട്ടിയുടെ തിരോധാനം; പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ബന്ധുക്കള്‍ 

മലപ്പുറം: കോട്ടക്കലിനടുത്ത് ചുടലപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ബന്ധുക്കള്‍. ചടുലപ്പാറ നാരായണന്‍ കുറുകപ്പറമ്പിലിന്റെയും പ്രജിതയുടെയും മകള്‍ ആതിര(18)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ പരാതി.

ജൂണ്‍ 27ന് രാവിലെ പത്തരയോടെയാണ് ആതിരയെ കാണാതാകുന്നത്. കോട്ടക്കലിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതോടെ രക്ഷിതാക്കള്‍ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 184/2018 ആയി റജിസ്ട്രര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി ഗുരുവായൂരില്‍ എത്തിയതായി കണ്ടെത്തി. എന്നാല്‍, കോട്ടക്കല്‍ പൊലീസ് ഗുരുവായൂര്‍ പൊലീസിനെ വിവരം അറിയിക്കാന്‍ ശ്രമിക്കാതെ രക്ഷിതാക്കളോട് സ്വന്തംനിലയ്ക്ക് ഗുരുവയൂരില്‍ ചെന്ന് അന്വേഷിക്കാന്‍ ആവശ്യപെടുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നറിങ്ങിയ ആതിരയുടെ ബാഗില്‍ സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ കൈവശം 60 രൂപയും ഉണ്ടായിരുന്നതായി രക്ഷാതാക്കള്‍ പറഞ്ഞു.

ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ സിസിടിവി പരിശോധനയില്‍ പെണ്‍കുട്ടി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സ്ഥിരീകരിച്ചു. വൈകീട്ട് 7.30 മുതല്‍ രാത്രി 12വരെ പെണ്‍കുട്ടിയെ സ്റ്റേഷനിലെ സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രത്തില്‍ കണ്ടതായി റെയില്‍വേ ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പെലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് 02.07.18ന് മലപ്പുറം എസ്പിക്കും 04.07.18ന് മുഖ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ആതിരയുടെ അച്ഛന്‍ കെ.പി നാരായണന്‍, അമ്മാവന്‍മാരായ പ്രസാദ്, ജിനേഷ് ഡി.പി, പ്രസാദ്, ജേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read More >>