മുഖ്യമന്ത്രിയുടെ ഒപ്പ്, ഊണുകഴിക്കലാക്കിയ ഗ്രൂപ്പ് അഡ്മിന്‍ കസ്റ്റഡിയില്‍

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഒപ്പിടല്‍ ഊണു കഴിക്കല്‍ ആക്കി മാറ്റിയ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ പോലീസ് കസ്റ്റഡിയില്‍. പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടന...

മുഖ്യമന്ത്രിയുടെ ഒപ്പ്, ഊണുകഴിക്കലാക്കിയ ഗ്രൂപ്പ് അഡ്മിന്‍ കസ്റ്റഡിയില്‍

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഒപ്പിടല്‍ ഊണു കഴിക്കല്‍ ആക്കി മാറ്റിയ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ പോലീസ് കസ്റ്റഡിയില്‍. പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടന ദിവസം സ്റ്റേഷൻ രജിസ്ട്രറിൽ മുഖ്യമന്ത്രി ഒപ്പിടുന്നത് മോർഫ് ചെയ്ത് മാറ്റി മേശമേൽ ഇലയിട്ട് ഭക്ഷണം കഴിക്കുന്നതും അത് പോലിസ് മേധാവികൾ നോക്കി നിൽകുന്നതുമാക്കി നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വാട്സ് അപ് ഗ്രൂപ്പ് അഡ്മിനാണു പിടിയിലായത്. മട്ടന്നൂർ ചാവശ്ശേരി സ്വദേശിയായ ഇയാളെ പിണറായി പോലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്. .

ഐ.പി.സി. 469 ഉം കേരള പോലിസ് ആക്ട് 120 ബി വകുപ്പിലുമാണ് പ്രമുഖ വ്യക്തികൾക്ക് നേരെ അപവാദം പ്രചരിപ്പിച്ചുവെന്നതിന് കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിൽ ഇരിക്കുകയും, സ്റ്റേഷൻ രജിസ്ട്ര റിൽ ഒപ്പിടുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറ, ഉത്തരമേഖലാ ഐ.ജി.അനിൽ കാന്ത്, ജില്ലാ പോലീസ് മേധാവി ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോലീസ് സ്റ്റേഷൻ രജിസ്ട്രറിൽ മുഖ്യമന്ത്രി ഒപ്പ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷമാണ് പ്രസ്തുത ചിത്രം മോർഫ് ചെയ്തു അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിച്ചത്.

മേശപ്പുറത്തുള്ള രജിസ്ട്രറിന് പകരം വിഭവങ്ങളടങ്ങിയ ഇലയാണ് ചിത്രത്തിൽ മോർഫ് ചെയ്ത് വച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പിണറായി പോലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മോർഫിങ്ങ് നടത്തിയതിന്റെ ഉറവിടം കണ്ടെത്താനായത്. അതേ സമയം അന്വേഷണത്തിന്റെ ഭാഗമായാണ് ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പിണറായി പോലീസ് അറിയിച്ചു

Read More >>