ജിഎസ്ടി നിരാശാജനകം: മന്ത്രി തോമസ് ഐസക്

Published On: 29 Jun 2018 6:15 AM GMT
ജിഎസ്ടി നിരാശാജനകം: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി(ജിഎസ്ടി) യുടെ ആദ്യവര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. താന്‍ ജിഎസ്ടിയുടെ വക്താവല്ല, തന്നെ അങ്ങനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണം.ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജിഎസ്ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വിപരീതഫലമാണ് ഉണ്ടായത്.നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട വ്യവസായങ്ങള്‍ തകര്‍ച്ചയിലായി.

നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ധനമന്ത്രി നടത്തേണ്ട ഇടപെടലുകളാണ് താന്‍ നടത്തിയത്. ഹോട്ടല്‍ഭക്ഷണ വില, കോഴിവില എന്നിവ കുറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലം ചെയ്തില്ല. വില കുറക്കാത്ത 150 കമ്പനികള്‍ക്കെതിരെ കേരളം പരാതി നല്‍കിയപ്പോള്‍ ചട്ടം മാറ്റിയെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയതെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Top Stories
Share it
Top