ഹാദിയ-ഷഫിന്‍ ജഹാന്‍ വിവാഹം സാധുവെന്ന് സുപ്രീം കോടതി 

Published On: 2018-03-08 10:00:00.0
ഹാദിയ-ഷഫിന്‍ ജഹാന്‍ വിവാഹം സാധുവെന്ന് സുപ്രീം കോടതി 

ദില്ലി: ഹാദിയ-ഷെഫിന്‍ ജഹാന്‍ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന മൂന്നംഗബഞ്ചിന്റേതാണ് ഉത്തരവ്. വിവാഹം റദ്ദാക്കാന്‍ ഹേബിയസ് കോര്‍പ്പസ് ഹരജി വഴി സാധ്യമല്ലെന്നും സുപ്രീം കോടതിയുടെ മൂന്നംഗബഞ്ച് നിരീക്ഷിച്ചു.
ഹാദിയക്ക് പഠനം തുടരാമെന്നും കോടതി ഉത്തരവില്‍ അറിയിച്ചു. അതെസമയം ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളെ അറിയിച്ചു.

Top Stories
Share it
Top