ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു

Published On: 2018-07-18 13:15:00.0
ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു

കാസര്‍കോട്: മാതാവ് പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. കാസർകോട് എരിയാലില്‍ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. എരിയാല്‍ ബള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ (ഒന്നര) കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവന്നിരുന്നതായി പോലിസ് പറഞ്ഞു.

വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെയും ഷംനയെ കൊലപ്പെടുത്താൻ മാതാവ് ശ്രമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

Top Stories
Share it
Top