ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

Published On: 2018-07-29 08:00:00.0
ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ അപമാനിച്ചതിനും, ഐടി ആക്ട് അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട നിരവധി ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അശ്ലീല പോസ്റ്റിട്ടവരെയാണ് പൊലീസ് ആദ്യഘട്ടത്തില്‍ അറസ്റ്റു ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നും എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു. ഇന്നലെ രാവിലെ വയനാട് സ്വദേശി നൂര്‍ദ്ദീന്‍ ഷെയ്ഖിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

Top Stories
Share it
Top