മുഖ്യമന്ത്രിയെ കാണാന്‍ ഹനാനെത്തി; സര്‍ക്കാര്‍ സംരക്ഷണം ഉറപ്പ്

Published On: 2018-08-01 06:30:00.0
മുഖ്യമന്ത്രിയെ കാണാന്‍ ഹനാനെത്തി; സര്‍ക്കാര്‍ സംരക്ഷണം ഉറപ്പ്

തിരുവനന്തപുരം: കൊച്ചിയില്‍ ഉപജീവനത്തിനായി മീന്‍ വിറ്റ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തിലെ പ്രതികളെ പൊലീസ് പിടികൂടിയതിലും സര്‍ക്കാരിന്റെ പിന്തുണയിലും നന്ദി അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയതായിരുന്നു ഹനാന്‍.

സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞതായും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Top Stories
Share it
Top