ശൈശവ വിവാഹത്തിൽ നിന്ന് ചൈൽഡ് ലൈൻ രക്ഷിച്ച പെൺകുട്ടി തൂങ്ങി മരിച്ചു

മൂന്നാർ: ശൈശവവിവാഹത്തിൽ നിന്ന് ചെെൽഡ് ലൈൻ രക്ഷിച്ച ആദിവാസി പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലിയിലുള്ള 15-കാരിയെയാണ് വട്ടവട സ്വാമിയാർ...

ശൈശവ വിവാഹത്തിൽ നിന്ന് ചൈൽഡ് ലൈൻ രക്ഷിച്ച പെൺകുട്ടി തൂങ്ങി മരിച്ചു

മൂന്നാർ: ശൈശവവിവാഹത്തിൽ നിന്ന് ചെെൽഡ് ലൈൻ രക്ഷിച്ച ആദിവാസി പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലിയിലുള്ള 15-കാരിയെയാണ് വട്ടവട സ്വാമിയാർ അളകുടിയിലെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന വരൻ ചന്ദ്രന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫെബ്രുവരി ഒമ്പതിനാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെയും ചന്ദ്രന്റെയും വിവാഹം നടത്താനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായശേഷമേ വിവാഹം നടത്തൂ എന്ന് ഇരുവീട്ടുകാരിൽനിന്നും ചൈൽഡ് ലൈൻ പ്രവർത്തകർ എഴുതിവാങ്ങിയിരുന്നു. ഇതിനുശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. വരനായ ചന്ദ്രന്‌ 27 വയസ്സുണ്ട്‌. ഒരാഴ്ച മുൻപ് പെൺകുട്ടി ചന്ദ്രന്റെ വീട്ടിലെത്തിയതായി പോലീസ് പറഞ്ഞു. പെൺകുട്ടി ചന്ദ്രന്റെ വീട്ടിൽ എത്തിയ വിവരം പോലീസ് സ്റ്റേഷനിലോ ചൈൽഡ് ലൈനിലോ അറിയിച്ചിരുന്നില്ല.

വെള്ളിയാഴ്ച മൂന്നുമണിക്കാണ് പെൺകുട്ടിയെ ചന്ദ്രന്റെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ ഡിവൈഎസ്പി പയസ് ജോർജ്, ദേവികുളം തഹസിൽദാർ പി കെ ഷാജി, എസ്ഐ കെ ദീലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി ചന്ദ്രന്റെ വീട്ടിലെത്തിയ വിവരം അധികൃതരെ അറിയിക്കാത്തതിന്റെ പേരിൽ ഇരുവരുടേയും മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് ദേവികുളം എസ്ഐ പറഞ്ഞു.

Read More >>