കണ്ണൂരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്പ് വേണ്ടത് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രം; ഹരീഷ് പേരടി

Published On: 2018-05-09T10:30:00+05:30
കണ്ണൂരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുമ്പ് വേണ്ടത് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രം; ഹരീഷ് പേരടി

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. മാഹിയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെ നടന്‍ പ്രതികരിച്ചത്.

കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസപ്പരം കുത്തി കൊല്ലാത്ത കാലത്തോള്ളം ഇത് രാഷടിയ കൊലപാതകമല്ലാ... കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്... കണ്ണുരില്‍ അന്താരാഷട്ര നിലവാരമുള്ള വിമാനതാവളത്തിന് മുമ്പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രമാണ് വേണ്ടത് എന്നാണ് ഹരീഷിന്റെ പ്രതികരണം.

Top Stories
Share it
Top