ദമ്പതികളുടെ ആത്​മഹത്യ: ചങ്ങനാശ്ശേരിയിൽ യു.ഡി.എഫ്​ ഹർത്താൽ

ചങ്ങനാശ്ശേരി: പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു വി​ട്ട ദ​മ്പ​തി​ക​ൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച്​ ചങ്ങനാശ്ശേരി താലൂക്കില്‍ ഇന്ന് യു.ഡി.എഫ്...

ദമ്പതികളുടെ ആത്​മഹത്യ: ചങ്ങനാശ്ശേരിയിൽ യു.ഡി.എഫ്​ ഹർത്താൽ

ചങ്ങനാശ്ശേരി: പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു വി​ട്ട ദ​മ്പ​തി​ക​ൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച്​ ചങ്ങനാശ്ശേരി താലൂക്കില്‍ ഇന്ന് യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട്​ ആറു വരെയാണ് ഹർത്താൽ. കെ.എസ്​.ആർ.ടി.സി സർവീസ്​ നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകളൊന്നും ഇതുവരെ നിരത്തിലിറങ്ങിയിട്ടില്ല.

അതേസമയം, പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളുടെ ആത്മഹത്യ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ്​ സ്​റ്റേഷനിലേക്ക്​ കഴിഞ്ഞ ദിവസം കോൺഗ്രസും ബി.ജെ.പിയും മാർച്ചും നടത്തിയിരുന്നു.

വാ​ക​ത്താ​നം പാ​ണ്ട​ൻ‌​ചി​റയിൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ്വ​ർ​ണ​പ്പ​ണി​ക്കാ​രനായ പു​ഴ​വാ​ത്ത് സ്വ​ദേ​ശി സു​നി​ൽ (34) ഭാ​ര്യ രേ​ഷ്മ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്വ​ർ‌​ണ​ത്തി​ൽ തൂ​ക്ക​ക്കു​റ​വു​ണ്ടാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ത്. വി​ഷം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഇ​രു​വ​രെ​യും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​​യിരുന്നില്ല.

Story by
Read More >>