ദലിത്‌ ഐക്യവേദി ഹര്‍ത്താല്‍: അങ്ങിങ്ങ് അക്രമം

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഹര്‍ത്താല്‍...

ദലിത്‌ ഐക്യവേദി ഹര്‍ത്താല്‍: അങ്ങിങ്ങ് അക്രമം

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഹര്‍ത്താല്‍ ഏറെക്കുറെ വിജയകരമാണെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായതായും വാര്‍ത്തയുണ്ട്.

തമ്പാനൂരില്‍ സമരക്കാര്‍ റോഡ് ഉപരോധിച്ചു. അക്രമസാധ്യത കണക്കിലെടുത്ത് തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. പാലക്കാട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വടകരയില്‍ വാഹനങ്ങള്‍ തടഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് വടകരയില്‍ മൂന്നുേപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലും സമരാനുകൂലികള്‍ റോഡ് ഉപരോധിക്കുന്നുണ്ട്.

പത്തനംതിട്ടയിലെ തിരുവല്ലയിലും കണ്ണൂര്‍ പുതിയ തെരുവിലും കോഴിക്കോട് അത്തോളി, പേരാമ്പ്ര മേഖലകളിലും ആലപ്പുഴയിലും തൃശ്ശൂര്‍ വലപ്പാട്ടും വാഹനങ്ങള്‍ തടഞ്ഞു. തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.


Read More >>