ഇടുക്കിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ, തൊടുപുഴയെ ഒഴിവാക്കി

Published On: 2018-06-25T09:00:00+05:30
ഇടുക്കിയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ, തൊടുപുഴയെ ഒഴിവാക്കി

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, പീരുമേട് എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഹർത്താൽ ആചരിക്കുന്നത്. രാവിലെ ആറ് മുതൽ വെെകീട്ട് ആറുവരെയാണ് ഹർത്താൽ.

പാൽ, പത്രം, കുടിവെള്ളം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പരീക്ഷകൾ, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളെയും തീര്‍ഥാടനങ്ങളെയും
ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതോടൊപ്പം, ഭൂപ്രശ്നം ബാധിക്കാത്ത തൊടുപുഴ നിയോജകമണ്ഡലത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും പത്ത് ചെയിൻ മേഖലയിൽ ഒരു ചെയിൻ പോലും ഒഴിവാക്കാതെ പട്ടയം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്.

Top Stories
Share it
Top