വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന കേസ്: വെള്ളാപ്പള്ളിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കൊച്ചി: വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു....

വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന കേസ്: വെള്ളാപ്പള്ളിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കൊച്ചി: വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളാപ്പള്ളിയെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തത്. 2015ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചോദ്യം ചെയ്യല്‍ മൂന്നു മണിക്കുറോളം നീണ്ടു. അതേസമയം, വിദേശത്തു നിന്നും അധികൃതമായി പണം കൊണ്ടുവന്നെന്ന പരാതി തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന വെള്ളാപ്പളി മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുവന്നുവെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച പരാതി. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ആദായനികുതി അടയ്ക്കുന്നതിന്റെ രേഖകളും അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി.

Read More >>