ഉപ്പളയിലെ അപകടം; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

Published On: 2018-07-10T17:15:00+05:30
ഉപ്പളയിലെ അപകടം; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

കാസർകോട്: ഉപ്പള നയാബസാറിലെ ദേശിയ പാതയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ബെല്‍ഗാം സ്വദേശി അസീസിനെയാണ് കസ്റ്റഡിയിലുള്ളത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. തലപ്പാടി കെ.സി. റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ (30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുസ്താഖ് (38) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവര്‍ സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

Top Stories
Share it
Top